My Photo
Name:
Location: Zurich, Switzerland

തമിഴിനെയും മലയാളത്തിനെയും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു സാധാരണ കോട്ടയംകാരന്‍.

Saturday, July 08, 2006

തിരുനെടുംതാണ്ടകംപന്ത്രണ്ട്‌ ആഴ്വാര്‍മാരില്‍ തിരുമങ്കൈ ആഴ്‌വാര്‍, അവസാനത്തെ ആഴ്‌വാര്‍ ആയി അവതരിച്ചു. അദ്ദേഹം തിരുവായ്‌മൊഴിയാകുന്ന ദ്രാവിഡവേദത്തിനു വേദാംഗങ്ങളെപൊലെ ആറു പ്രബന്ധങ്ങളെ അനുഗ്രഹിച്ചു. പെരിയ തിരുമൊഴി, തിരുക്കുറുന്താണ്ടകം, തിരുവേഴുകൂത്തിരുക്കൈ, സിറിയ തിരുമടല്‍, പെരിയ തിരുമടല്‍, തിരുനെടുന്താണ്ടകം എന്നീ ആറു പ്രബന്ധങ്ങളെ, ശിക്ഷ, വ്യാകരണം, ഛന്ദസ്സ്‌, നിരുക്‍തം, ജ്യോതിഷം, കല്‍പം എന്നിങ്ങനെയുള്ള ആറു വേദാംഗങ്ങള്‍ക്ക്‌ സമമായി കല്‍പിച്ചു പോരുന്നു. നമ്മാഴ്‌വാരുടെ നാലു പ്രബന്ധങ്ങളെ തിരുവിരുത്തം (ഋഗ്വേദം സമം), തിരുവാസിരിയം (അഥര്‍വ്വ വേദ സമം), പെരിയ തിരുവന്താതി (യജുര്‍വേദസമം), തിരുവായ്‌മൊഴി (സാമവേദത്തിനും, അതിന്റെ ഉപനിഷത്തായ ഛാന്ദോഗ്യോപനിഷത്തിനും സമം) വേദതുല്യമായി കരുത്തപെട്ടും, ആചരിച്ചും പോരുന്നു. മട്ടു പത്ത്‌ ആഴ്‌വാര്‍മാരുടെ പ്രബന്ധങ്ങളും, വേദത്തിനുള്ള ഉപാംഗങ്ങള്‍, ഉപനിഷത്തുക്കള്‍, ഇതിഹാസങ്ങള്‍ ഇവയ്ക്ക്‌ തുല്യമായി കരുതപെട്ടു പോരുന്നു. അതുകൊണ്ടു തന്നെ വൈദീകമായ ശ്രീവൈഷ്ണവ വിശിഷ്ടാദ്വൈത സമ്പ്രദായത്തെ, ഉഭയ വേദാന്തം എന്നു വിളിച്ചു വന്നു. വിശിഷ്ടാദ്വൈതമതം, സംസ്കൃത വേദാന്തത്തെ ഇടം കണ്ണായും ദ്രാവിഡ വേദാന്തത്തെ വലം കണ്ണായും കരുതിപ്പോരുന്നു.

2 Comments:

Blogger Cibu C J (സിബു) said...

ഈ പുരാണങ്ങളൊക്കെ വായിക്കാന്‍ രസമുണ്ട്‌. എന്നാലും ചിലകാര്യങ്ങള്‍ പറയാനുണ്ട്‌:

1. ഈ സെറ്റിംഗുകള്‍ പ്രയോജനപ്പെടും
2. ക്രിയേറ്റിവ് റൈറ്റിങിനാണ് ബ്ലോഗുകള്‍ കൂടുതല്‍ യോജിക്കുക. വിവരസമാഹരണത്തിന് വിക്കിയാണ് നല്ലത്‌. ഉദാഹരണം മലയാളം വിക്കിപ്പീഡിയ. ഇതിനര്‍ത്ഥം ഈ കാര്യങ്ങളൊന്നും ബ്ലോഗില്‍ ഇടാനേ പാടില്ല എന്നല്ലാട്ടോ.
3. പാരഗ്രാഫ് തിരിക്കുന്നത്‌ വായന എളുപ്പമാക്കും.
4. അതുപോലെ സ്പെല്ലിംഗ്‌ ശ്രദ്ധിക്കണം. ‘tt' എന്നാല്‍ ‘ട്ട’ ആണ്; ‘റ്റ’ അല്ല. ‘റ്റ’-ക്ക്‌ ‘t‘ മാത്രം മതി.

9:43 PM  
Blogger R.DEVARAJAN said...

Sir,

I enjoyed reading your blog converting the text into Tamil script.

Very nice of U

dev

9:20 AM  

Post a Comment

<< Home